താ​​ര​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യി​​ൽ ബി​​സി​​സി​​ഐ​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ്

12:55 AM Sep 23, 2019 | Deepika.com
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് സു​​ര​​ക്ഷ ഒ​​രു​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്ക് ശ​​ക്ത​​മാ​​യ നി​​ർ​​ദേ​​ശ​​വു​​മാ​​യി ബി​​സി​​സി​​ഐ. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20 മ​​ത്സ​​ര​​ത്തി​​നാ​​യി മൊ​​ഹാ​​ലി​​യി​​ലെ​​ത്തി​​യ ടീം ​​ഇ​​ന്ത്യ​​ക്ക് സു​​ര​​ക്ഷ​​യൊ​​രു​​ക്കുന്നതിൽ വീഴ്ച ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബി​​സി​​സി​​ഐ രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

മൊ​​ഹാ​​ലി മ​​ത്സ​​ര​​ത്തി​​ൽ ച​​ണ്ഡീ​​ഗ​​ഢ് പോ​​ലീ​​സി​​നാ​​യി​​രു​​ന്നു സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യെ​​ങ്കി​​ലും പ​​ഞ്ചാ​​ബ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ നേ​​ര​​ത്തെ​​യു​​ള്ള കു​​ടി​​ശി​​ക അ​​ട​​യ്ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് സു​​ര​​ക്ഷ​​യ്ക്കാ​​യി എ​​ത്തി​​യി​​രു​​ന്നി​​ല്ല. ഇ​​തോ​​ടെ ആ​​ദ്യ​​ദി​​നം, ടീം ​​താ​​മ​​സി​​ച്ച ഹോ​​ട്ട​​ലാ​​ണ് താ​​ര​​ങ്ങ​​ൾ​​ക്ക് സു​​ര​​ക്ഷ​​യൊ​​രു​​ക്കി​​യ​​ത്.

മൊ​​ഹാ​​ലി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഇ​​ന്നിം​​ഗ്സി​​നി​​ടെ​​യും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ബാ​​റ്റു ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ലും കാ​​ണി​​ക​​ൾ മൈ​​താ​​ന​​ത്തേ​​ക്കി​​റ​​ങ്ങി​​യി​​രു​​ന്നു.