മൗണ്ട് കാർമൽ x ലിറ്റിൽ ഫ്ളവർ
12:55 AM Sep 23, 2019 | Deepika.com
ഇരിങ്ങാലക്കുട: 36-ാമത് ഡോണ്‍ ബോസ്കോ ട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ കോട്ടയം മൗണ്ട് കാർമലും കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസും ഏറ്റുമുട്ടും. സെമിയിൽ മൗണ്ട് കാർമൽ എച്ച്എസ്എസ് 57-32ന് കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിനെ കീഴടക്കി. കണ്ണൂർ ജിവിഎച്ച്എസ്എസിനെ 51-36നു സെമിയിൽ മറികടന്നായിരുന്നു ലിറ്റിൽ ഫ്ളവർ ഫൈനലിൽ പ്രവേശിച്ചത്.