അലി അവധിയിൽ
01:22 AM Sep 22, 2019 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അവധിയെടുക്കുന്നു. ഒരു നിശ്ചിത കാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വർധിത ഉൗർജത്തോടെ തിരിച്ചുവരാനുമാണ് തീരുമാനമെന്ന് അലി പറഞ്ഞു.