ഏകദിന ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച ഇയോൻ മോർഗൻ നിശ്ചിത ഓവർ മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരും. ഒരു വർഷത്തേക്കുകൂടി മോർഗൻതന്നെയായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.
ഇതോടെ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ മോർഗനായിരിക്കും ഇംഗ്ലീഷ് ക്യാപ്റ്റൻ എന്ന് തീർച്ചയായി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മാനേജിംഗ് ഡയറക്ടറായ ആഷ്ലി ജെയ്ൽസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലോകകപ്പ് നേട്ടത്തിനു പിന്നാലെ ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് മോർഗർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജെയ്ൽസിനോട് കൂടുതൽ സമയം ആവശ്യപ്പെട്ട മോർഗൻ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെ മോർഗൻതന്നെ നയിക്കും
01:22 AM Sep 22, 2019 | Deepika.com