ഏഷ്യൻ വോളി: പാക്കിസ്ഥാനോടു തോറ്റ് ഇന്ത്യ എട്ടാമത്
01:22 AM Sep 22, 2019 | Deepika.com
ടെഹ്റാൻ: ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ ഏഴാം സ്ഥാന പോരാട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് 3:2നു പരാജയപ്പെട്ടു. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട ഇന്ത്യ തുടർന്നുള്ള രണ്ട് സെറ്റിലും വിജയിച്ചെങ്കിലും നിർണായകമായ അഞ്ചാം സെറ്റ് കൈവിട്ടു. സ്കോർ: 23-25, 21-25, 25-20, 25-19, 6-15. ഇതോടെ എട്ടാം സ്ഥാനംകൊണ്ട് ഇന്ത്യ തൃപ്തിപ്പെട്ടു.