വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ നിന്ന് അധികം അകലെയല്ലാതെയുള്ള തെരുവിൽ രണ്ടു തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്കു പരിക്കേറ്റു. വൈറ്റ്ഹൗസിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ കൊളംബിയ ഹെയ്റ്റ്സിൽ വ്യാഴാഴ്ച രാത്രിയാണു വെടിവയ്പുണ്ടായതെന്നു പോലീസ് പറഞ്ഞു.ഒരു സ്ത്രീ ഉൾപ്പെടെ ആറു പേർക്കു വെടിയേറ്റു. ഇതിൽ ഒരാളാണു മരിച്ചത്.
ഐകെ 47 മോഡലിലുള്ള തോക്കുമായി നിസാൻ കാറിൽ രക്ഷപ്പെട്ട രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് വക്താവ് അറിയിച്ചു.
നാലു കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്തും വെടിവയ്പുണ്ടായെന്നും മൂന്നു പേർക്കു പരിക്കേറ്റെന്നും പോലീസ് പറഞ്ഞു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.