ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ വ്യാജ മദ്യം കഴിച്ച് ആറു പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഡെറാഡൂണിലെ പതാരിയ പീർ ചൗക്കിനു സമീപമാണു വ്യാജമദ്യ ദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് ഇത്തരവിട്ടു.