കൊച്ചി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരളത്തിന്റെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. ഈ വർഷം അതിഥിതാരമായെത്തിയ പകുതി മലയാളിയായ റോബിൻ ഉത്തപ്പയാണ് ടൂർണമെന്റിൽ കേരളത്തെ നയിക്കുന്നത്. സഞ്ജു വി. സാംസണ് ആണ് ഉപനായകൻ. ഉത്തപ്പയ്ക്ക് പുറമേ ജലജ് സക്സേനയാണ് ടീമിലെ മറ്റൊരു അതിഥിതാരം.
ഈ മാസം 24ന് ഛത്തീസ്ഗഡിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടർന്ന് സൗരാഷ്ട്ര, ആന്ധ്ര, മുംബൈ, ജാർഖണ്ട്, ഗോവ, ഹൈദരാബാദ്, കർണാടക എന്നിവർക്കെതിരേയും കേരളം ഇറങ്ങും.
കേരളത്തെ ഉത്തപ്പ നയിക്കും
11:05 PM Sep 20, 2019 | Deepika.com