നൂർ-സുൽത്താൻ (കസാഖിസ്ഥാൻ): ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയയും രവികുമാർ ദഹിയയും വെങ്കലം കരസ്ഥമാക്കി. 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ബ്ജ്റംഗ് 8-7ന് മംഗോളിയയുടെ തുൽഗ തുമർ ഒച്ചിറിനെ കീഴടക്കി. 6-0നു പിന്നിൽനിന്നശേഷമായിരുന്നു ബജ്റംഗിന്റെ തിരിച്ചുവരവ്. തുടർച്ചയായ രണ്ടാം തവണയാണ് താരം ലോക ചാന്പ്യൻഷിപ്പ് മെഡൽ നേടുന്നത്. 2018ൽ വെള്ളി സ്വന്തമാക്കിയിരുന്നു.
57 കിലോഗ്രാം പോരാട്ടത്തിൽ ഇറാന്റെ റെസ അർതിനാഗർച്ചിയെ കീഴടക്കിയായിരുന്നു രവികുമാർ വെങ്കലം കരസ്ഥമാക്കിയത്.
ബജ്റംഗ്, രവി വെങ്കലത്തിൽ
11:05 PM Sep 20, 2019 | Deepika.com