ന്യൂഡൽഹി: ജാർഖണ്ഡ് പിസിസി മുൻ പ്രസിഡന്റ് അജോയ് കുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ അജോയ് കുമാറിനെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റി പകരം മുൻ കേന്ദ്രമന്ത്രി രാമേശ്വർ ഒറോണിനെ പിസിസി അധ്യക്ഷനായി നിയമിച്ചിരുന്നു.