ചണ്ഡിഗഡ്: ഭൂമി വികസനത്തിന് റോബർട്ട് വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കന്പനിക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചതായി ഹരിയാന സർക്കാർ. നോട്ടീസ് നല്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായെന്നും തീരുമാനം ഉടനെടുക്കുമെന്നും നഗരാസൂത്രണവകുപ്പ് ഡയറക്ടർ പാണ്ഡുരംഗ് അറിയിച്ചു.