മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൊഹാലിയിൽ നടന്ന രണ്ടാം ട്വന്റി-20യിൽ 52 പന്തിൽ 72 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ഇന്ത്യൻ ടീമിനെ ജയത്തിലെത്തിച്ച കോഹ്ലിയുടെ പ്രകടനത്തിനു പിന്നാലെയാണ് അഫ്രീദി പ്രശംസയുമായി രംഗത്തെത്തിയത്.
അഭിനന്ദനങ്ങൾ വിരാട് കോഹ്ലി. നിങ്ങൾ വിഖ്യാത താരമാണ്. മികവ് തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. ലോകമെന്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങൾ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുക- അഫ്രീദി ട്വീറ്റ് ചെയ്തു.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. അന്താരാഷ്ട്ര ട്വന്റി-20യിൽ കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന നേട്ടം രോഹിത് ശർമയെ മറികടന്ന് കോഹ്ലി സ്വന്തമാക്കി. നിലവിൽ രോഹിത് 97 മത്സരങ്ങളിൽ 2434 റണ്‍സും കോഹ്ലി 71 മത്സരങ്ങളിൽ 2441 റണ്‍സും നേടിയിട്ടുണ്ട്.
വിരാട് കോഹ്ലിയെ പ്രശംസിച്ച് അഫ്രീദി
11:26 PM Sep 19, 2019 | Deepika.com