വിസ്മയമായി കൗമാരതാരം
12:12 AM Sep 19, 2019 | Deepika.com
ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കൗമാരതാരം എര്‍വിംഗ് ഹലാന്റിന്റെ അരങ്ങേറ്റ ഹാട്രിക് മികവില്‍ എഫ്സി സാല്‍സ്ബര്‍ഗ് 6-2ന് റേസിംഗ് ജെങ്കിനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ കൗമാരതാരമാണ് പത്തൊമ്പതുകാരനായ ഹലാന്റ്. 1995ല്‍ റൗളും 2004ല്‍ വെയ്ന്‍ റൂണിയുമാണ് ഈ നേട്ടം കൈവരിച്ചവര്‍. രണ്ടാം മിനിറ്റിലാണ് ഹാലന്റിന്റെ ആദ്യ ഗോള്‍. 34, 45 മിനിറ്റുകളില്‍ ഗോള്‍ നേടിയ നോര്‍വീജിയന്‍ താരം ഹാട്രിക്കിലെത്തി.