കു​​ടും​​ബ ച​​രി​​ത്രം വാ​​ർ​​ത്ത​​യാ​​ക്കി​​യ മാ​​ധ്യ​​മ​​ത്തി​​നെ​​തി​​രേ സ്റ്റോ​​ക്സ്

12:12 AM Sep 19, 2019 | Deepika.com
മു​​പ്പ​​ത്തി​​യൊ​​ന്ന് വ​​ർ​​ഷം മു​​ന്പ് ന​​ട​​ന്ന ത​​ന്‍റെ കു​​ടും​​ബ​​ത്തി​​ലെ ക​​റു​​ത്ത അ​​ധ്യാ​​യം വാ​​ർ​​ത്ത​​യാ​​ക്കി​​യ മാ​​ധ്യ​​മ​​ത്തി​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് താ​​രം ബെ​​ൻ സ്റ്റോ​​ക്സ്. ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ സ്റ്റോ​​ക്സ് ജ​​നി​​ക്കു​​ന്ന​​തി​​നും മു​​ന്പു​​ണ്ടാ​​യ ദാ​​രു​​ണ സം​​ഭ​​വ​​മാ​​ണ് ഇം​​ഗ്ലീ​​ഷ് ദി​​ന​​പ​​ത്ര​​മാ​​യ ദ ​​സ​​ണ്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം വാ​​ർ​​ത്ത​​യാ​​ക്കി​​യ​​ത്. സ്റ്റോ​​ക്സി​​ന്‍റെ കു​​ടും​​ബം ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ആ​​യി​​രു​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം.

ത​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് സ്റ്റോ​​ക്സ് ദ ​​സ​​ണ്‍ പ​​ത്ര​​ത്തി​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച​​ത്. ത​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ, പ്ര​​ത്യേ​​കി​​ച്ച് അ​​മ്മ​​യെ ജീ​​വി​​ത​​ത്തി​​ലു​​ടനീ​​ളം വേ​​ട്ട​​യാ​​ടു​​ന്ന സം​​ഭ​​വം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ​​ത് അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. തി​​ക​​ച്ചും വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ വാ​​ർ​​ത്ത​​യാ​​ക്കി​​യ​​തി​​ൽ അ​​തി​​യാ​​യ ദുഃ​​ഖ​​വും അ​​മ​​ർ​​ഷ​​വും ഉ​​ണ്ടെ​​ന്നും വൃ​​ത്തി​​കെ​​ട്ട മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ന്നും സ്റ്റോ​​ക്സ് ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

ദ ​​സ​​ണ്‍ പ​​ത്ര​​ത്തി​​നെ​​തി​​രേ ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ മാ​​ർ​​ക്ക​​സ് റാ​​ഷ്ഫോ​​ഡ്, ഇ​​സി​​ബി ചീ​​ഫ് ടോം ​​ഹാ​​രി​​സ​​ണ്‍ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ രം​​ഗ​​ത്തെ​​ത്തി. സ്റ്റോ​​ക്സും കു​​ടും​​ബ​​വും ഇ​​ത​​ല്ല അ​​ർ​​ഹി​​ക്കു​​ന്ന​​തെ​​ന്ന് ഏ​​വ​​രും തു​​റ​​ന്ന​​ടി​​ച്ചു.