മൈസൂരു: ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എ ശക്തമായ നിലയിൽ. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417ന് എതിരേ ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക എ രണ്ടാം ദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സ് എടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കായി മർക്രം (83 റണ്‍സ്) അർധസെഞ്ചുറി നേടി. ഇന്ത്യയുടെ കുൽദീപ് യാദവ്, ഷഹ്ബാസ് നദീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ എയ്ക്കുവേണ്ടി ശുഭ്മാൻ ഗിൽ (92 റണ്‍സ്), കരുണ്‍ നായർ (78 റണ്‍സ്), വൃദ്ധിമാൻ സാഹ (60 റണ്‍സ്), ശിവ്റാം ദുബെ (68 റണ്‍സ്), ജലജ് സക്സേന (48 റണ്‍സ്) എന്നിവർ തിളങ്ങി.
ഇന്ത്യ എ ശക്തമായ നിലയിൽ
12:12 AM Sep 19, 2019 | Deepika.com