മൺറോവിയ: ലൈബീരിയൻ തലസ്ഥാനമായ മൺറോവിയ പ്രാന്തത്തിലുള്ള ബോർഡിംഗ് സ്കൂളിനു തീപിടിച്ച് 28 വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു.വൈദ്യുതി തകരാറാണ് തീപിടിത്തത്തിനു കാരണമെന്നു കരുതപ്പെടുന്നു. ഒരു മോസ്കിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്കൂളിലാണു ദുരന്തമുണ്ടായത്. ദുരന്തത്തിൽ പ്രസിഡന്റ് ജോർജ് വിയാ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.