ന്യൂഡൽഹി: 2ജി സ്പെക്ട്രം ലൈസൻസുകൾ റദ്ദാക്കിയ 2012 ലെ സുപ്രീംകോടതി വിധിയാണു രാജ്യത്തെ സാന്പത്തിക മുരടിപ്പിനു വഴിതെളിച്ച ഒരു ഘടകമെന്നു പ്രഗല്ഭ നിയമജ്ഞൻ ഹരീഷ് സാൽവേ. സർക്കാർ നല്കിയ ലൈസൻസുകളിൽ വിശ്വസിച്ച് പണം മുടക്കിയ വിദേശ കന്പനികളെ ഞെട്ടിച്ചതായി ആ വിധി എന്നു സാൽവേ “ദ ലീഫ്ലെറ്റ്’’ എന്ന വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.