ന്യൂഡൽഹി: പാക് അധിനിവേശ കാഷ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാണെന്നും അത് ഒരു ദിവസം നമ്മുടെ കൈയിലാകുമെന്നാണു പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നതു പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും ജയശങ്കർ വ്യക്തമാക്കി. ന്യൂയോർക്കിൽ ഈ മാസാവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ പൊതുസമ്മേളനത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വിരളമാണെന്ന് ജയശങ്കർ സൂചിപ്പിച്ചു. പാക്കിസ്ഥാനുമായുള്ള നിലവിലെ ബന്ധത്തിന്റെ നിലവച്ച് മോദി- ഇമ്രാൻ കൂടിക്കാഴ്ച നടക്കുമോയെന്ന ചോദ്യത്തിനു മറുപടി മനസിലാകും. ഇതേസമയം, മോദിയും ഇമ്രാനുമായും പ്രത്യേകം ചർച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ മറ്റുള്ളവർ എന്തു പറയുന്നുവെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ 1972 മുതലുള്ള നിലപാടിൽ മാറ്റമില്ലെന്നും അതു തുടരുമെന്നും മന്ത്രി പറഞ്ഞു. കാഷ്മീരിന്റെ പ്രത്യേക പദവി ഉഭയകക്ഷി വിഷയമല്ല, ആഭ്യന്തര വിഷയമാണ്. 370 അനുച്ഛേദം റദ്ദാക്കിയ നടപടിയെ ലോകരാജ്യങ്ങൾ അംഗീകരിച്ചതായും ജയശങ്കർ കൂട്ടിച്ചേർത്തു.
ജോർജ് കള്ളിവയലിൽ