ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാം സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പൽ ഐഎൻഎസ് ഖന്ധേരി ഈ മാസം 28ന് മുംബൈയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും. പി-17 എ യുദ്ധക്കപ്പൽ ഐഎൻസ് നീലഗിരിയുടെ ലോംഞ്ചിംഗും ഒരു വിമാനവാഹിനി ഡ്രൈഡോക്കിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് വൈസ് അഡ്മിറൽ ജി. അശോക് കുമാർ പറഞ്ഞു.