ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രി മറിയം നവാസിന് പിഎംഎൽ-എൻ വൈസ് പ്രസിഡന്റായി തുടരുന്നതിനു വിലക്കില്ലെന്ന് പാക് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ഭരണകക്ഷിയായ പാക് തെഹ്റിക് ഇ ഇൻസാഫ് പാർട്ടി എംപിമാരാണ് മറിയത്തിനെതിരേ കമ്മീഷനെ സമീപിച്ചത്.
ലണ്ടനിലെ അവന്റ്ഫീൽഡ് അപ്പാർട്ടുമെന്റ് അഴിമതിക്കേസിൽ മറിയത്തിനു കുറ്റപത്രം കിട്ടിയിട്ടുള്ളതിനാൽ നേതൃത്വത്തിൽ തുടരാനാവില്ലെന്നായിരുന്നു വാദം. ഈ കേസിൽ കീഴ്ക്കോടതി നൽകിയ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. മറിയത്തിന് വൈസ് പ്രസിഡന്റ് പദവിയിൽ തുടരാമെന്ന് റിട്ടയേർഡ് ജസ്റ്റീസ് സർദാർ മുഹമ്മദ് റാസാ ഖാൻ അധ്യക്ഷനായ മൂന്നംഗ ബഞ്ച് റൂളിംഗ് നൽകി.