മൈസൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ എ മികച്ച നിലയിലേക്ക്. ആദ്യ ദിനം അവസാനിക്കുന്പോൾ ഇന്ത്യ എ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 233 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണറായ ശുഭ്മാൻ ഗില്ലും നാലാം നന്പർ ബാറ്റ്സ്മാനായ കരുണ്‍ നായറും ഇന്ത്യ എയ്ക്കായി അർധസെഞ്ചുറി നേടി.
ഗിൽ 137 പന്തിൽ 92 റണ്‍സ് നേടിയപ്പോൾ 167 പന്തിൽ 78 റണ്‍സുമായി കരുണ്‍ നായർ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ വൃഥിമാൻ സാഹയാണ് (36 നോട്ടൗട്ട്) കരുണിനൊപ്പം ക്രീസിൽ. ഓപ്പണറായ അഭിമന്യു ഈശ്വർ (അഞ്ച് റണ്‍സ്), മൂന്നാം നന്പറായ പ്രിയങ്ക് പഞ്ചാൽ (ആറ് റണ്‍സ്) എന്നിവർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല.
ഗിൽ, കരുണ്‍ തിളങ്ങി
10:51 PM Sep 17, 2019 | Deepika.com