ബംഗളൂരു: തനിക്കു പിന്തുണയുമായി ഡൽഹിയിലേക്കു വരരുതെന്ന് അനുയായികളോട് അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അഭ്യർഥന. ശിവകുമാറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു പ്രവർത്തകരാണ് ഡൽഹിയിലെത്തുന്നത്. വെള്ളിയാഴ്ച ശിവകുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൂറുകണക്കിനു പ്രവർത്തർ കോടതിയിലേക്ക് ഇരച്ചുകയറിയിരുന്നു.
ചൊവ്വാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കാനിരിക്കേയാണ്, ഡൽഹിയിലെത്തരുതെന്ന് അനുയായികളോട് ശിവകുമാറിന്റെ അഭ്യർഥന പുറത്തുവന്നത്.
ചൊവ്വാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കാനിരിക്കേയാണ്, ഡൽഹിയിലെത്തരുതെന്ന് അനുയായികളോട് ശിവകുമാറിന്റെ അഭ്യർഥന പുറത്തുവന്നത്.