പിന്നിൽനിന്നെത്തി ലെയ്പ്സിംഗ്
12:22 AM Sep 16, 2019 | Deepika.com
ലെയ്പ്സിംഗ് (ജർമനി): ബുണ്ടസ് ലിഗ ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആർബി ലെയ്പ്സിംഗ് പിന്നിൽനിന്നശേഷം ബയേണ്‍ മ്യൂണിക്കിനെ 1-1 സമനലിയൽ പിടിച്ചു. ലെവൻഡോവ്സ്കിയിലൂടെ മുന്നിലെത്തിയ ബയേണിനെ എമിൽ ഫോർസ്ബർഗിന്റെ പെനൽറ്റിയിലൂടെ ആതിഥേയർ സമനിലയിൽ പിടിക്കുകയായിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ട് 4-ന് ബയർ ലെവർകൂസനെ കീഴടക്കി.