ഹാഷിം കേരള ബാസ്കറ്റ്ബോൾ പ്രസിഡന്റ്
12:22 AM Sep 16, 2019 | Deepika.com
തൃശൂർ: കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി കണ്ണൂർ തലശേരി സ്വദേശിയായ വി.സി. ഹാഷിം തെരഞ്ഞെടുക്കപ്പെട്ടു. പി.ജെ. സണ്ണി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹാഷിം എത്തുന്നത്. ഈ വർഷം അണ്ടർ 23 പുരുഷ-വനിതാ പ്രഫഷണൽ ലീഗ് ആരംഭിക്കാൻ ജനറൽബോഡി യോഗത്തിൽ തീരുമാനമായി.