മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്കോ സ്റ്റേറ്റിൽ ഒരു കിണറ്റിൽനിന്ന് അംഗഭംഗം വന്ന 44 മൃതദേഹങ്ങൾ കണ്ടെടുത്തു. 119 പ്ലാസ്റ്റിക് ചാക്കുകളിലാണു മൃതദേഹങ്ങളുടെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്.
മയക്കുമരുന്നു മാഫിയകൾ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് ജാലിസ്കോ സ്റ്റേറ്റ്. കിണറ്റിൽനിന്ന് അസഹനീയമായ ദുർഗന്ധം ഉയർന്നതിനെത്തുടർന്നു ഗ്വാദലജാറ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.