ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ സ്വന്തം തട്ടകത്തിൽവച്ച് ന്യൂകാസിൽ യുണൈറ്റഡിനെ പിന്നിൽനിന്നെത്തി കീഴടക്കി. സ്കോർ: 3-1. ചെന്പടയുടെ തുടർച്ചയായ അഞ്ചാം ജയമാണ്. സാദിയോ മാനെ (28, 40 മിനിറ്റ്) നേടിയ ഇരട്ട ഗോളാണ് ലിവർപൂളിന്റെ ജയത്തിനു നിറം പകർന്നത്.
മുഹമ്മദ് സല 72-ാം മിനിറ്റിൽ ചെന്പടയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് ലെസ്റ്റർ സിറ്റിയെയും ചെൽസി 5-2ന് വൂൾവ്സിനെയും കീഴടക്കി. ചെൽസിക്കായി തി ഏബ്രാഹം (34, 41, 55 മിനിറ്റുകൾ) ഹാട്രിക്ക് നേടി. ടോട്ടനം 4-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ടോട്ടനത്തിന്റെ സൺ ഹ്യൂൻ മിൻ (10, 23 മിനിറ്റുകൾ) ഇരട്ട ഗോൾ സ്വന്തമാക്കി.
മാനെ ഗോളിൽ ചെന്പട
11:15 PM Sep 14, 2019 | Deepika.com