വോളി: ഇന്ത്യക്കു തോൽവി
11:15 PM Sep 14, 2019 | Deepika.com
ടെഹ്റാൻ: 20-ാമത് ഏഷ്യൻ സീനിയർ പുരുഷ വിഭാഗം വോളിബോളിൽ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ലോക 20-ാം റാങ്കുകാരായ ചൈന നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യയെ 16-25, 15-25, 21-25നു കീഴടക്കി. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് പോയിന്റുമായി ഇന്ത്യ മൂന്നാമതാണ്. ചൈന, കസാക്കിസ്ഥാൻ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇന്നു നടക്കുന്ന നിർണായക പോരാട്ടത്തിൽ ഇന്ത്യ ഒമാനെ നേരിടും.