ട്വന്റി-20: ബംഗ്ലാദേശിനു ജയം
11:15 PM Sep 14, 2019 | Deepika.com
ധാക്ക: ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനു ജയം. സിംബാബ്വെയ്ക്കെതിരേ രണ്ട് പന്ത് ബാക്കിനിൽക്കേ മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ജയിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മത്സരം 18 ഓവറായി നിജപ്പെടുത്തിയിരുന്നു. സ്കോർ: സിംബാബ്വെ 18 ഓവറിൽ അഞ്ചിന് 144. ബംഗ്ലാദേശ് 17.4 ഓവറിൽ ഏഴിന് 148.