അന്പാട്ടി റായുഡു നായകൻ
11:15 PM Sep 14, 2019 | Deepika.com
ഹൈദരാബാദ്: വിജയ് ഹരാസെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഹൈദരാബാദിനെ അന്പാട്ടി റായുഡു നയിക്കും. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച റായുഡു തീരുമാനം മാറ്റി തിരിച്ചെത്തിയിരുന്നു. ബി. സന്ദീപ് ആണ് ഉപ നായകൻ. തമിഴ്നാടിനെ ദിനേശ് കാർത്തിക് നയിക്കും.