കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നേതൃത്വത്തിൽ ‘കെബിഎഫ്സി ട്രൈബ്സ്’എന്ന പേരില്‍ ആരാധകര്‍ക്കായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. https://keralablastersfc.in/ എന്ന വെബ്സൈറ്റിൽ ലോഗിന്‍ ചെയ്ത് ആരാധകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ആരാധകര്‍ക്ക് കളിക്കാര്‍ക്കായി ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയയ്ക്കുന്നതിനും ഫോട്ടോഗ്രാഫുകള്‍ അപ്ലോ ഡ് ചെയ്യന്നതിനും കെബിഎഫ്സി സോഷ്യല്‍ മീഡിയ ഫീഡ് ഒറ്റനോട്ടത്തില്‍ കാണാനും പങ്കാളിത്ത ഔട്ട്ലെറ്റുകളില് കിഴിവുകള്‍ നേടാനും മാച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ക്ലബുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വാങ്ങാനും പ്ലാറ്റ്ഫോമിലൂടെ സാധിക്കും.
മറ്റു പ്ലാറ്റ്ഫോമുകളില്‍നിന്നു വ്യത്യസ്തമായി ഓരോ പ്രവര്‍ത്തനത്തിനും ‘കെബിഎഫ്സി ട്രൈബ്സ്’ആരാധകര്‍ക്ക് ‘ബ്ലാസ്റ്റര്‍ കോയിന്‍സ്’ നല്‍കും.
കോയിനുകള്‍ ഇതേ പ്ലാറ്റ്ഫോമില്‍ കളിക്കാരുമായി മീറ്റ് ആന്‍ഡ് ഗ്രീറ്റ്, മറ്റ് മത്സര പരിപാടികള്‍ എന്നിവയ്ക്കായും അല്ലെങ്കില്‍ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന മറ്റ് ഓപ് ലൈന്‍ പങ്കാളിത്ത ഔട്ട് ലെറ്റുകളിലോ റെഡീം ചെയ്യാം.
‘കെബിഎഫ്സി ട്രൈബ്സു’മായി കേരള ബ്ലാസ്റ്റേഴ്സ്
11:47 PM Sep 13, 2019 | Deepika.com