ഗ്വാളിയർ: പാക് അധിനിവേശ കാഷ്മീരിനായി കേന്ദ്ര സർക്കാരിനു പ്രത്യേക തന്ത്രമുണ്ടെന്നു കേന്ദ്രമന്ത്രി വി.കെ. സിംഗ്. അതേസമയം, ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുമായി ചർച്ച നടത്താനാവില്ലെന്നു മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പാക് അധിനിവേശ കാഷ്മീരിനായി സൈന്യം എന്തിനും തയാറാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞിരുന്നു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇനി പാക് അധിനിവേശ കാഷ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണു മോദി സർക്കാരിന്റെ അടുത്ത അജൻഡയെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന.