ഫിറോസ് ഷാ കോട്ല ഇനി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം
11:06 PM Sep 12, 2019 | Deepika.com
ന്യൂഡൽഹി: ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കീഴിലുള്ള ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി മുതൽ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയത്തിലെ ഒരു പവലിയൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേലിലാണ്. അതിന്റെ അനാവരണവും ഇന്നലെയായിരുന്നു.