ബാഴ്സലോണ: ബ്രസീൽ ഫുട്ബോൾ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളായിരുന്നു ട്രാൻസ്ഫർ ലോകത്ത് ഈ സീസണിൽ ഏറ്റവും ട്രെൻഡിംഗ് ആയത്. നെയ്മർ ബാഴ്സയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ ശരിക്കും ത്രില്ലടിക്കുമായിരുന്നു എന്ന് ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസി മനസ് തുറന്നു.
നെയ്മർ തിരിച്ചെത്തിയിരുന്നെങ്കിൽ ശരിക്കും ത്രില്ലടിക്കുമായിരുന്നു. എല്ലാവരും അതിനെ അനുകൂലിച്ചേക്കില്ല, പ്രത്യേകിച്ച് അദ്ദേഹം ക്ലബ് വിട്ടത് പരിഗണിക്കുന്പോൾ. എന്നാൽ, കായികപരമായ കണ്ണിലൂടെ നോക്കുന്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മർ. അദ്ദേഹം ടീമിലുണ്ടെങ്കിൽ ടീമിന്റെ സാധ്യതകൾ വർധിക്കും- മെസി പറഞ്ഞു. 2013 മുതൽ 2017വരെ നെയ്മർ ബാഴ്സയിലായിരുന്നു. ലോക റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്ക് നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നിലേക്ക് ചേക്കേറി.
നെയ്മർ എത്തിയാൽ ത്രില്ലടിക്കും: മെസി
11:06 PM Sep 12, 2019 | Deepika.com