തേഞ്ഞിപ്പലം: സുബ്രതോ കപ്പ് അന്തർദേശീയ ഫുട്ബോൾ ടൂർണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ പൂൾ ഇ യിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് എയർഫോഴ്സ് ടീമിനെ 6-1 ന് തകർത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന എൻഎൻഎംഎച്ച്എസ്എസ് ചേലേന്പ്ര പുറത്തായി. കേരളത്തിനു വേണ്ടി ക്യാപറ്റൻ നന്ദു കൃഷ്ണ ഹാട്രിക് നേടി.
പൂൾ ഇ യിലെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയപ്പോൾ കേരളവും മിസോറമും തുല്യ പോയന്റുകൾ നേടി ഗ്രൂപ്പിൽ ഒന്നാമതായി. എന്നാൽ, ഗോൾ ശരാശരിയുടെ പിൻബലത്തിൽ മിസോറം കേരളത്തെ പിന്തള്ളുകയായിരുന്നു.
സുബ്രതോ: കേരളം പുറത്ത്
11:06 PM Sep 12, 2019 | Deepika.com