ജമ്മു: നിയന്ത്രണരേഖയിൽ ജനവാസകേന്ദ്രങ്ങൾക്കു നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ആറു വീടുകൾ തകർന്നു. അഞ്ചു മൃഗങ്ങൾ ചത്തു. മാൻകോട്ട്, ബാലാകോട്ട്, മെൻധർ സെക്ടറുകളിലായിരുന്നു ആ ക്രമണം. തിങ്കളാഴ്ച വടക്കൻ കാഷ്മീരിലെ ഉറി സെക്ടറിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റിരുന്നു.