ഷൂ​​മാ​​ക്ക​​ർ ചി​​കി​​ത്സ​​യ്ക്കാ​​യി പാ​​രീ​​സി​​ൽ

11:33 PM Sep 10, 2019 | Deepika.com
ജ​​ർ​​മ​​നി​​യു​​ടെ ഫോ​​ർ​​മു​​ല വ​​ണ്‍ ഇ​​തി​​ഹാ​​സം മൈ​​ക്കി​​ൾ ഷൂ​​മാ​​​​ക്ക​​റെ (50) പാ​​രീ​​സി​​ൽ ചി​​കി​​ത്സ​​യ്ക്കാ​​യി പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. പാ​​രീ​​സി​​ലെ ജോ​​ർ​​ജ് പോം​​പി​​ഡോ ആ​​ശു​​പ​​ത്രി​​യി​​ൽ വ്യാ​​ജ​​പേ​​രി​​ൽ അ​​ഡ്മി​​റ്റ് ചെ​​യ്തു​​വെ​​ന്നാ​​ണ് പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ഇ​​ത​​നു​​സ​​രി​​ച്ച്, ജ​​നീ​​വ​​യി​​ൽ​​നി​​ന്ന് ആം​​ബു​​ല​​ൻ​​സു​​മാ​​യി ഷൂ​​മാ​​​​ക്ക​​റെ ഫ്ര​​ഞ്ച് ത​​ല​​സ്ഥാ​​ന​​ത്തേ​​ക്കു കൊ​​ണ്ടു​​വ​​ന്നു.

ഷൂ​​മാ​​​​ക്ക​​റെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി​​ട്ടാ​​ണ് റി​​പ്പോ​​ർ​​ട്ട്. പ്ര​​ശ​​സ്ത കാ​​ർ​​ഡി​​യാ​​ക് സ​​ർ​​ജ​​ൻ പ്രൊ​​ഫ​​സ​​ർ ഫി​​ലി​​പ്പ് മെ​​നാ​​ഷെ ആ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ചി​​കി​​ത്സി​​ക്കു​​ന്ന​​ത്. ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സെ​​ൽ തെ​​റാ​​പ്പി​​യി​​ൽ സ്പെ​​ഷ​​ലി​​സ്റ്റാ​​ണ് മെ​​നാ​​ഷെ. 2013 ഡി​​സം​​ബ​​ർ 29 ന് ​​ആ​​ൽ​​പ്സി​​ലെ സ്കീ​​യിം​​ഗ് റി​​സോ​​ർ​​ട്ടാ​​യ മെ​​റി​​ബെ​​ൽ എ​​ന്ന സ്ഥ​​ല​​ത്തു​​വ​​ച്ച് ഷൂ​​മാ​​​​ക്ക​​ർ​​ക്ക് സ്കീ​​യിം​​ഗി​​നി​​ടെ അ​​പ​​ക​​ട​​മു​​ണ്ടാ​​വു​​ക​​യും, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ത​​ല​​ച്ചോ​​റി​​നു ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഷൂ​​മി ഇ​​പ്പോ​​ഴും കോ​​മ​​യി​​ലാ​​ണ്.


ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ