മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ള മത്യാസ് ഡിലിറ്റിനേക്കാൾ മൂന്ന് മടങ്ങ് അധികമാണ് യുവന്റസിന്റെ സൂപ്പർ താരം കൈപ്പറ്റുന്നത്. 246 കോടി രൂപയാണ് (31 മില്യണ്‍ യൂറോ) റൊണാൾഡോയുടെ വാർഷിക പ്രതിഫലം. യുവന്റസിന്റെ തന്നെ ഡച്ച് കൗമാരതാരം മത്യസ് ഡിലിറ്റാണ് പ്രതിഫലക്കണക്കിൽ രണ്ടാമത്.
എട്ട് മില്യണ്‍ യൂറോയാണ് (63.55 കോടി രൂപ) ഡി ലിറ്റിന് ലഭിക്കുന്ന വാർഷിക പ്രതിഫലം. ഇന്റർ മിലാന്റെ ബെൽജിയൻ താരം റൊമേലു ലുക്കാക്കുവാണ് മൂന്നാം സ്ഥാനത്ത്. 59.56 കോടി രൂപ (7.5 മില്യണ്‍ യൂറോ) ആണ് ലുക്കാക്കുവിന്റെ പ്രതിഫലം. പ്രതിഫലക്കണക്കിൽ ആദ്യ എട്ടിൽ ഏഴുപേരും യുവന്റസിൽ നിന്നാണ്.
പ്രതിഫലത്തിൽ റൊണാൾഡോ
11:33 PM Sep 10, 2019 | Deepika.com