കോഹ്ലിയും രോഹിതും തമ്മിൽ പ്രശ്നമില്ല: ശാസ്ത്രി
11:33 PM Sep 10, 2019 | Deepika.com
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. കോഹ്ലി - രോഹിത് പോരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ വിഡ്ഢിത്തം എന്നാണ് രവി ശാസ്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി താൻ ടീമിനൊപ്പം ഉണ്ട്. അവർ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വർക്ക് എത്തിക്സും നന്നായി അറിയാം. കോഹ്ലി-രോഹിത് പോരിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വെറും വിഡ്ഢിത്തം മാത്രമാണ്- രവി ശാസ്ത്രി പറഞ്ഞു.