ന്യൂഡൽഹി: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ(ബാറ്റ്) ടീമിന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. കുപ്വാരയിലെ കേരൻ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ വധിച്ചതിന്റെ വീഡിയോകളാണു കരസേന പുറത്തുവിട്ടത്. പാക്കിസ്ഥാൻ സൈന്യവും ഭീകരരും ഉൾപ്പെട്ട സംഘമാണു ബോർഡർ ആക്ഷൻ ടീം.
കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ വീഡിയോയിൽ കാണാം. പാക് സൈന്യത്തിന്റെ സ്പെഷൽ സർവീസ് ഗ്രൂപ്പ്(എസ്എസ്ജി) കമാൻഡോകളുടേതോ ഭീകരരുടേതോ ആകാം മൃതദേഹങ്ങളെന്നാണു കരുതുന്നത്. ജൂലൈ 31നു രാത്രിയായിരുന്നു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടുവെന്നു മുന്പ് കരസേന അറിയിച്ചിരുന്നു.