ബെയ്റൂട്ട്: തെക്കൻ ലബനനിൽ അതിക്രമിച്ചു കടന്ന ഇസ്രേലി ഡ്രോൺ വെടിവച്ചു വീഴ്ത്തിയെന്ന് ഹിസ്ബുള്ള ഗറില്ലാ ഗ്രൂപ്പ് അവകാശപ്പെട്ടു. ലബനീസ് വ്യോമാതിർത്തിയിൽ കടക്കുന്ന ഇസ്രേലി ഡ്രോണുകൾ വീഴ്ത്തുമെന്നു കഴിഞ്ഞയാഴ്ച ഹിസ്ബുള്ള നേതാവ് മുന്നറിയിപ്പു നൽകിയിരുന്നു. തങ്ങളുടെ നിരീക്ഷണ ഡ്രോൺ ലബനനിൽ തകർന്നു വീണെന്ന് ഇസ്രേലി സൈന്യം സ്ഥിരീകരിച്ചു. ഇതു വെടിവച്ചിട്ടതാണോ എന്നു വ്യക്തമല്ല. ഡ്രോൺ സംഭവം ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുകളും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടി.