ലണ്ടൻ: ശന്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റുമാർ ഇന്നലെ ദ്വിദിന പണിമുടക്ക് ആരംഭിച്ചതിനെത്തുടർന്ന് 1500 ഫ്ലൈറ്റുകൾ റദ്ദാക്കി. ഇന്നും പണിമുടക്ക് തുടരും. 28,00,00 യാത്രക്കാർക്കു ബുദ്ധിമുട്ടു നേരിടുമെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്തു. വിമാനക്കന്പനിക്കു 9.82 കോടി ഡോളർ നഷ്ടമുണ്ടാവുമെന്നു കണക്കാക്കുന്നു. ഈ മാസം 27നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.