കൊളംബോ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ കീഴടക്കി. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ ഗ്രൂപ്പ് ചാന്പ്യന്മാരായി. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെ കീഴടക്കിയപ്പോൾ ഇന്ത്യ സെമിയിൽ കടന്നിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ 40.1 ഓവറിൽ 124. ഇന്ത്യ 38.4 ഓവറിൽ ഏഴിന് 128.
ടോസ് ജയിച്ച അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 39 റണ്‍സ് എടുത്ത അബിദുള്ള തനിവാൾ ആണ് അവരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കായി സുശാന്ത് മിശ്ര 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി സലിൽ അറോറ, ശാശ്വത് റാവത് എന്നിവർ 29 റണ്‍സ് വീതം നേടി. സുശാന്ത് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യക്കു മൂന്നാംജയം
11:56 PM Sep 09, 2019 | Deepika.com