തൊടുപുഴ: തൊടുപുഴയിൽ സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് നടത്തി. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഇടവെട്ടി പഞ്ചായത്തിന്റെയും മലങ്കര എസ്റ്റേറ്റിന്റെയും സ്പോർട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് മലങ്കര എസ്റ്റേറ്റിൽ സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് നടത്തിയത്.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീജ നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചയത്ത് അംഗങ്ങളായ ബീന വിനോദ്, എ.കെ. സുഭാഷ് കുമാർ, ഷീല ദീപു, കേരള സൈക്ലിംഗ് അസോസിയഷൻ ഭാരവാഹികളായ ബി. നിർമ്മൽ കുമാർ, ബി. ജയപ്രസാദ്, കെ. വിനോദ് കുമാർ, കെ.വി. മുരളീധരൻ നായർ, കെ.വി. പവിത്രൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ എന്നിവർ പ്രസംഗിച്ചു. കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ സ്വാഗതവും ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
മത്സരവിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാന ക്രമത്തിൽ : 14 വയസിൽ താഴെ ആണ്‍കുട്ടികൾ - അബിൻ പി. (കോഴിക്കോട്), അവിനാശ് ശ്രീധർ (കോട്ടയം), അജയ് ഐവിൻ (തിരുവനന്തപുരം).
14 വയസിൽ താഴെ പെണ്‍കുട്ടികൾ- അപർണ സുരേഷ് (വയനാട്), ആർ. അനുഗ്രഹ (കോഴിക്കോട്), കെ.വി. ആദിത്യ (കോട്ടയം).18 വയസിൽ താഴെ പെണ്‍കുട്ടികൾ- എ.പി. സായിശ്രീ (കോഴിക്കോട്), ആര്യ വിനോദ് (കോഴിക്കോട്) അഭിരാമി പ്രകാശ് (ഇടുക്കി).16 വയസിൽ താഴെ ആണ്‍കുട്ടികൾ-ആമോസ് ജോസഫ് (തിരുവനന്തപുരം), ഗൗതം കൃഷ്ണ (ഇടുക്കി), എ.എ. നന്ദു ഗോപാൽ (തിരുവനന്തപുരം). 16 വയസിൽ താഴെ പെണ്‍കുട്ടികൾ-അക്സ ആൻ തോമസ് (ഇടുക്കി), ബിനിലമോൾ ജിബി (ഇടുക്കി), തീർഥ എസ്. നായർ (കോഴിക്കോട്).
സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ്
11:45 PM Sep 09, 2019 | Deepika.com