സാഗർ: മധ്യപ്രദേശിൽ 20 പശുക്കൾ ഷോക്കേറ്റു ചത്തു. സാഗർ ജില്ലയിലെ കാഡ്ത ഗ്രാമത്തിലായിരുന്നു സംഭവം. വനമേഖലയിൽ പുല്ലു തിന്നുന്നതിനിടെ, പൊട്ടിവീണ വൈദ്യുതി കന്പിയിൽ തട്ടി ഷോക്കേറ്റാണു പശുക്കൾ ചത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു സാഗർ എസ്പി അമിത് സാംഘി പറഞ്ഞു.