ജമ്മു: കാഷ്മീരിൽ യാത്രക്കാരെ കുത്തിനിറച്ച ടെംപോ ട്രാവലർ കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. രജൗരി ജില്ലയിലായിരുന്നു അപകടം. പൂഞ്ചിൽനിന്ന് ശാർദ ഷരീഫിലേക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 800 അടി താഴ്ചയിലേക്കാണു വാഹനം വീണത്. 35 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.