ഗോളടിച്ചു കൂട്ടി ലെവൻഡോവ്സ്കി
12:18 AM Aug 26, 2019 | Deepika.com
ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ലെവൻഡോവ്സ്കിയുടെ ഗോൾ വേട്ട. തുടർച്ചയായ രണ്ടാം മത്സരത്തിലും ലെവൻഡോവ്സ്കിയുടെ ഗോളുകൾ ബയേണിനെ രക്ഷിച്ചു. ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിലൂടെ എവേ പോരാട്ടത്തിൽ ബയേണ്‍ ഷാൽകെയെ 3-0നു കീഴടക്കി. 20-പെനൽറ്റി, 50, 75 മിനിറ്റുകളിലായിരുന്നു പോളിഷ് താരം വലകുലുക്കിയത്. ബ്രസീൽ താരം ഫിലിപ്പെ കുടീഞ്ഞോ ബയേണ്‍ ജഴ്സിയിൽ അരങ്ങേറ്റം നടത്തിയ മത്സരത്തിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഹാട്രിക്ക്. ബയേണിന്റെ ആദ്യ മത്സരത്തിൽ ഹെർതയ്ക്കെതിരേ ബയേണ്‍ 2-2 സമനില പാലിച്ചപ്പോൾ രണ്ട് ഗോളും ലെവൻഡോവ്സ്കിയുടെ വകയായിരുന്നു.