സല ഡബിളിൽ ലിവർപൂൾ
12:18 AM Aug 26, 2019 | Deepika.com
ലണ്ടൻ: മുഹമ്മദ് സലയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു മൂന്നാം ജയം. സ്വന്തം തട്ടകത്തിൽവച്ച് ആഴ്സണലിനെ 3-1നാണ് ലിവർപൂൾ കീഴടക്കിയത്. 49- പെനൽറ്റി, 58 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകൾ. ജോയൽ മാറ്റിപ്പിലൂടെ 41-ാം മിനിറ്റിൽ ലിവർപൂൾ മുന്നിലെത്തി. ടൊറേറിയയാണ് (85ാം മിനിറ്റ്) ആഴ്സണലിന്റെ ആശ്വാസ ഗോൾ നേടിയത്.