കറാച്ചി: പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയനേതാവും മാധ്യമപ്രവർത്തകനുമായ ബി.എം. കുട്ടി(89) അന്തരിച്ചു. ആറു പതിറ്റാണ്ടിലധികം പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ബിയ്യത്ത് മൊഹിയൂദ്ദീൻ കുട്ടി 1930ൽ മലപ്പുറം ജില്ലയിലെ തിരൂരിലാണു ജനിച്ചത്. 1949ൽ, 19-ാം വയസിൽ പാക്കിസ്ഥാനിലേക്കു കുടിയേറി. ഭാര്യ ബിർജിസ് സിദ്ദിഖി 2010ൽ അന്തരിച്ചു. നാലു മക്കളാണ് ഈ ദന്പതികൾക്കുള്ളത്.
പാക്കിസ്ഥാനിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി പാക്കിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആത്മകഥയായ സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ-എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി ഏറെ ശ്രദ്ധേയമായ കൃതിയാണ്.