+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ലക്ഷം രോഹിംഗ്യകൾ പ്രകടനം നടത്തി

ധാ​​ക്ക: സൈ​​ന്യ​​ത്തി​​ന്‍റെ പീ​​ഡ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ്യാ​​ൻ​​മ​​റി​​ലെ റാ​​ക്കൈ​​ൻ സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ബം​​ഗ്ലാദേ​​ശി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത രോഹിം​​ഗ്യ​​ൻ മു​​സ്‌‌​​ലിം​​ക​​
രണ്ടു ലക്ഷം രോഹിംഗ്യകൾ പ്രകടനം നടത്തി
ധാ​​ക്ക: സൈ​​ന്യ​​ത്തി​​ന്‍റെ പീ​​ഡ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ്യാ​​ൻ​​മ​​റി​​ലെ റാ​​ക്കൈ​​ൻ സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ബം​​ഗ്ലാദേ​​ശി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത രോഹിം​​ഗ്യ​​ൻ മു​​സ്‌‌​​ലിം​​ക​​ൾ ഇ​​ന്ന​​ലെ ഒ​​രു അ​​ഭ​​യാ​​ർ​​ഥി ക്യാ​​ന്പ് മേ​​ഖ​​ല​​യി​​ൽ പ്ര​​ക​​ട​​നം ന​​ട​​ത്തി. പ​​ലാ​​യ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ പ്ര​​ക​​ട​​നത്തി​​ൽ ര​​ണ്ടു ല​​ക്ഷം പേ​​ർ പ​​ങ്കെ​​ടു​​ത്തെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. 2017 ഓ​​ഗ​​സ്റ്റി​​ൽ ഏ​​ഴ​​ര​​ല​​ക്ഷ​​ത്തോ​​ളം രോ​​ഹിം​​ഗ്യ​​ക​​ളാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ലേ​​ക്ക് പ​​ലാ​​യ​​നം ചെ​​യ്ത​​ത്.

ഇ​​ന്ന​​ല​​ത്തെ പ്ര​​ക​​ട​​ന​​ത്തി​​ൽ നി​​ര​​വ​​ധി സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും പ​​ങ്കെ​​ടു​​ത്തു. രോ​​ഹിം​​ഗ്യ​​ക​​ളു​​ടെ രോ​​ദ​​ന​​ത്തി​​നു ലോ​​കം ചെ​​വി കൊ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്ന ജ​​ന​​പ്രി​​യ ഗാ​​ന​​ത്തി​​ന്‍റെ ശീ​​ലു​​ക​​ൾ ആ​​ല​​പി​​ച്ചു​​കൊ​​ണ്ടാ​​ണു പ​​ല​​രും മു​​ന്നോ​​ട്ടു നീ​​ങ്ങി​​യ​​ത്.

റാ​​ക്കൈ​​നി​​ൽ ഞ​​ങ്ങ​​ളു​​ടെ ആ​​ളു​​ക​​ൾ കൊ​​ല്ല​​പ്പെ​​ടു​​ക​​യും മ​​ർ​​ദി​​ക്ക​​പ്പെ​​ടു​​ക​​യും മാനഭംഗത്തിനിരയാവുകയും ചെ​​യ്തു. എ​​ന്നാ​​ലും തി​​രി​​ച്ചു പോ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു-​​രോ​​ഹിം​​ഗ്യ നേ​​താ​​വ് മൊ​​ഹി​​ബ് ഉ​​ല്ലാ പ​​റ​​ഞ്ഞു. മ്യാ​​ൻ​​മ​​ർ പൗ​​ര​​ത്വം ന​​ൽ​​കു​​ക​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക​​യും ചെ​​യ്താ​​ലേ തി​​രി​​ച്ചു​​പോ​​കൂ​​യെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന കു​ത്പ‌​ലോം​ഗ് പു​ന​ര​ധി​വാ​സ ക്യാ​ന്പി​ൽ ഇ​ന്ന​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നു പോ​ലീ​സു​കാ​രെ​യും അ​തി​ർ​ത്തി ഗാ​ർ​ഡു​ക​ളെ​യും സൈ​നി​ക​രെ​യും പ്ര​ദേ​ശ​ത്തു വി​ന്യ​സി​ച്ച​താ​യി പോ​ലീ​സ് ചീ​ഫ് അ​ബു​ൾ മ​ൺ​സൂ​ർ പ​റ​ഞ്ഞു.