ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് സീസണിലെ ആദ്യ ജയം. ഫ്രാങ്ക് ലംപാർഡിന്റെ ശിക്ഷണത്തിൽ ചെൽസിയുടെ ആദ്യ ലീഗ് ജയമാണ്. 3-2നാണ് ചെൽസി കീഴടക്കിയത്. തമി ഏബ്രഹാം (മൂന്ന്, 68 മിനിറ്റുകൾ), മാസണ് മൗണ്ട് (17-ാം മിനിറ്റ്) എന്നിവർ ചെൽസിക്കായി ഗോൾനേടി.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽവച്ച് ക്രിസ്റ്റൽ പാലസ് 1-2ന് അട്ടിമറിച്ചു. ജോർദാൻ അയേവ് (32-ാം മിനിറ്റ്), വാൻ ആൻഹോൾട്ട് (90+3-ാം മിനിറ്റ്) എന്നിവരാണ് ക്രിസ്റ്റൽ പാലസിന്റെ ഗോൾ നേടിയത്. ഡാനിയേൽ ജയിംസിന്റെ (89-ാം മിനിറ്റ്) വകയായിരുന്നു യുണൈറ്റഡിന്റെ ആശ്വാസ ഗോൾ.
ചെൽസിക്കു ജയം, യുണൈറ്റഡ് തോറ്റു
11:24 PM Aug 24, 2019 | Deepika.com